ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഴയ കൊച്ചി രാജ്യത്തെ തൃശ്ശിവപേരൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ രൂപീകരിക്കപ്പെട്ട പഞ്ചായത്തുകളിൽ ഒന്നാണ് മുരിയാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ ആകെ വിസ്തീർണ്ണം 58 ച. കി മി ആണ്. ആകെ ജനസംഖ്യ 25447, 1996ൽ 10 വാർഡുകളാണ് ഉണ്ടായിരുന്നത് പിന്നീട് 18 വാർഡുകൾ ആകുകയും ചെയ്തു. മുരിയാട്,ആനന്ദപുരം,പുല്ലൂർ,ഇരിങ്ങാലക്കുട എന്നീ നാല് വില്ലേജുകൾ ഉൾക്കൊള്ളുന്നതാണ് മുരിയാട് ഗ്രാമപഞ്ചായത്ത്. രൂപം കൊള്ളുമ്പോൾ അഞ്ചു വാർഡുകൾ മാത്രമായിരുന്നു . പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട് പരേതനായ ശ്രീ തളിയൻ ലോനപ്പൻ ആയിരുന്നു. 1962ൽ കേരളത്തിൽ വില്ലേജ് പുനർനിർണയം നടന്നപ്പോൾ 9 വാർഡുകളും പിന്നീട് ജനസംഖ്യ അടിസ്ഥാനത്തിൽ പത്തും ഇന്ന് 18 വാർഡുകളോട് കൂടി നിലകൊള്ളുന്നു.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 23, 2026
ഞാറ്റുവേല മഹോത്സവം 2026
മുരിയാട് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവം 25 ജൂൺ 2026 മുതൽ 28 ജൂൺ 2026 വരെ ആനന്ദപുരം ഇ എം എസ് ഹാളിൽ