സാമൂഹ്യ സുരക്ഷ പെൻഷൻ / ക്ഷേമനിധി പെൻഷൻ വാർഷിക മസ്റ്ററിങ് ---2025 ഡിസംബർ 31 ന് മുൻപായി പെൻഷൻ ലഭിച്ചു തുടങ്ങിയ എല്ലാ ഗുണഭോക്താക്കളും സെപ്‌റ്റംബർ 30 ന് മുൻപ് അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് പൂർത്തിയാക്കണം

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിച്ചിരിക്കുന്നത്.

സരള വിക്രമൻ

പ്രസിഡൻ്റ്

സുമിത പ്രസാദ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നിഖിത അനൂപ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എ എം ജോൺസൺ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുനിത മുരളി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശാലിനി എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 

 സ്ഥലം : മുകുന്ദപുരം താലൂക്ക്, തൃശൂർ ജില്ല, കേരളം    

 വാര്‍ഡുകള്‍ : 18 

 നിയമസഭാ മണ്ഡലം : ഇരിങ്ങാലക്കുട 

 ലോകസഭാ മണ്ഡലം : തൃശൂർ

വില്ലേജുകള്‍ :മുരിയാട്, ആനന്ദപുരം, പുല്ലൂർ, ഇരിങ്ങാലക്കുട

ആകെ ജനസംഖ്യ (2011) : 25447

വിസ്തീർണ്ണം : 58 ച.കി.മീ

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഴയ കൊച്ചി രാജ്യത്തെ തൃശ്ശിവപേരൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ രൂപീകരിക്കപ്പെട്ട പഞ്ചായത്തുകളിൽ ഒന്നാണ് മുരിയാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ ആകെ വിസ്തീർണ്ണം 58 ച. കി മി ആണ്. ആകെ ജനസംഖ്യ 25447, 1996ൽ 10 വാർഡുകളാണ് ഉണ്ടായിരുന്നത് പിന്നീട് 18 വാർഡുകൾ ആകുകയും ചെയ്തു. മുരിയാട്,ആനന്ദപുരം,പുല്ലൂർ എന്നീ മൂന്ന് വില്ലേജുകൾ ഉൾക്കൊള്ളുന്നതാണ് മുരിയാട് ഗ്രാമപഞ്ചായത്ത്. രൂപം കൊള്ളുമ്പോൾ അഞ്ചു വാർഡുകൾ മാത്രമായിരുന്നു . പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട് പരേതനായ ശ്രീ തളിയൻ ലോനപ്പൻ ആയിരുന്നു. 1962ൽ കേരളത്തിൽ വില്ലേജ് പുനർനിർണയം നടന്നപ്പോൾ 9 വാർഡുകളും പിന്നീട് ജനസംഖ്യ അടിസ്ഥാനത്തിൽ പത്തും ഇന്ന് 18 വാർഡുകളോട് കൂടി നിലകൊള്ളുന്നു.

കൂടുതൽ വായിക്കുക