വനിതാ സ്വയം തൊഴിൽ സംരംഭകർക്ക്‌ ഇരുചക്ര വാഹനത്തിന് സബ്സിഡി വിതരണം

വനിതാ സ്വയം തൊഴിൽ സംരംഭകർക്ക്‌ ഇരുചക്ര വാഹനത്തിന് സബ്സിഡി വിതരണം 

മുരിയാട് ഗ്രാമ പഞ്ചായത്ത്  വനിതാ സ്വയം തൊഴിൽ സംരംഭകർക്ക്‌ ഇരുചക്ര വാഹനത്തിന് സബ്സിഡി വിതരണം ചെയ്തു . പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്  സരള വിക്രമൻ ഉദ് ഘാടനം ചെയ്തു . ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ  മാൻ എ എം ജോൺസൻ  അദ്ധ്യക്ഷത  വഹിച്ചു . വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നികിത അനൂപ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മുരളി , ഭരണ സമിതി അംഗങ്ങളായ തോമസ് തൊകലത്ത് , ഷൈജു വി ആർ ,അജീഷ് കുഞ്ഞൻ , ശശി ടി കെ , വി ഇ ഒ  തനൂജ , വി ഇ ഒ  ഗീത എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . അസ്സിസ്റ്റന്റ് സെക്രട്ടറി മനോജ് മുകുന്ദൻ നന്ദി അറിയിച്ചു . പദ്ധതിയിലെ മുഴുവൻ ഗുണഭോക്താക്കളും ചടങ്ങിൽ  സംബന്ധിച്ചു. 

Subsidy Distribution for Two-Wheelers to Women Self-Employment Entrepreneurs