"നിർമ്മലം " മാലിന്യരഹിത പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്
"നിർമ്മലം " മാലിന്യരഹിത പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ഭാഗമായും സ്വച്ഛത ഹി സേവ ആചാരണത്തോടനുബന്ധിച്ചും മുരിയാട് ഗ്രാമ പഞ്ചായത്ത് ഗാന്ധി ജയന്തി ദിനാചരണവും പഞ്ചായത്ത് തല ശുചീരണ യജഞവും സ്പെഷ്യൽ ഗ്രാമസഭയും സംഘടിപ്പിച്ചു . പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ഉദ് ഘാടനം ചെയ്തു .ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ജോൺസൺ അദ്ധ്യക്ഷത വഹിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മുരളി സ്വാഗതം ആശംസിച്ചു . ആന്ദന്ദപുരം മുതൽ മുരിയാട് പഞ്ചായത്ത് ഓഫീസിൽ പരിസരം വരെയാണ് ശുചീകരണ പ്രവർത്തികൾ നടത്തിയത് .ഭരണ സമിതി അംഗങ്ങളായ ഷൈജു വി ആർ , അജീഷ് കുഞ്ഞൻ , സുരേഷ് ബാബു കെ കെ ,ഷീജ മോഹനൻ ,ബിന്ദു ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . സെക്രട്ടറി ശാലിനി നന്ദി അറിയിച്ചു . അസ്സിസ്റ്റന്റ് സെക്രട്ടറി മനോജ് മുകുന്ദൻ , ഹരിത കർമ്മ സേന കോ ഓർഡിനേറ്റർ ശിഖാമണി , ഹെൽത്ത് ഇൻസ്പെക്ടർ ദിൽജി , പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി .ഹരിത കർമ്മ സേന അംഗങ്ങളും തൊഴിലുറപ്പ് അംഗങ്ങളും , നാട്ടുകാരും സന്നദ്ധ സേന അംഗങ്ങളും പ്രവർത്തനങ്ങളിൽ പങ്കെടുത്തു .
തുടർന്ന് നടന്ന ഗ്രാമസഭയിൽ വികസിത ഗ്രാമ പഞ്ചായത്ത് പ്ലാൻ അവതരിപ്പിക്കുകയും വിവിധ പ്രവത്തനങ്ങളെക്കുറിച്ചു ചർച്ച നടത്തുകയും ചെയ്തു .