കേരളോത്സവം

മുരിയാട് ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു .

 

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും മുരിയാട് ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവം 2026 സമാപന സമ്മേളനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം  ചെയ്തു . ആനന്ദപുരം ഇ എം എസ് ഹാളിൽ നടന്ന വർണശബളമായ ചടങ്ങിൽ മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ അദ്ധ്യക്ഷത വഹിച്ചു . തൃശൂർ ജില്ലാ പഞ്ചായത്ത് മുരിയാട് ഡിവിഷൻ മെമ്പർ ജോസ് ജെ ചിറ്റിലപ്പിള്ളി മുഖ്യാതിഥി ആയിരുന്നു . മുഖ്യമന്ത്രിയുടെ മെഡൽ നേടിയ സിവിൽ പോലീസ് ഓഫീസർ മണി , ബാഡ്മിന്റണിൽ സംസ്ഥാന ചാംപ്യൻഷിപ് നേടിയ ആർദ്ര എന്നിവർ ആദരവ് ഏറ്റുവാങ്ങി . വൈസ് പ്രസിഡന്റ് സുമിത പ്രസാദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ,  വികസനകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നികിത അനൂപ് , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  എ എം ജോൺസൻ , ആരോഗ്യ വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മുരളി , ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ യു  വിജയൻ , മണി  സജയൻ , ബിന്ദു വർക്കി ,ഭരണ സമിതി അംഗങ്ങളായ എ എസ് സുനിൽ കുമാർ , ഷൈജു വി ആർ , അജീഷ് കുഞ്ഞൻ , ബിന്ദു ടീച്ചർ , സുരേഷ് ബാബു , തോമസ് തൊകലത്ത് ,ടി കെ ശശി , ഷീജ മോഹനൻ എന്നിവർ ആശംസകൾ നേർന്നു . ഓവർ ഓൾ ചാമ്പ്യൻ ഷിപ് നേടിയ ഗ്രൗണ്ട് മിസൈൽ ക്ലബ് മുരിയാട് ജേതാക്കൾക്കുള്ള ട്രോഫി ഏറ്റുവാങ്ങി , വിവിധ മത്സരങ്ങളിൽ  ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ താരങ്ങൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി . 

ഹരിത കർമ്മ സേന അംഗങ്ങൾ അവതരിപ്പിച്ച നാടകം ചടങ്ങുകൾക്ക് ആവേശം പകർന്നു . കുടുംബശ്രീ അംഗങ്ങളുടെ ഫ്യൂഷൻ ഡാൻസ് , കുച്ചിപ്പുടി , വീരനാട്യം , കുട്ടികളുടെ ഡാൻസ് തുടങ്ങിയവ സമ്മാനവിതരണ ചടങ്ങുകൾക്ക് മാറ്റുകൂട്ടി .

Keralaolsavam