കേരളോത്സവം 2026 ഉദ്ഘാടനം
മുരിയാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു . ഉദ്ഘാടനത്തോടനുബന്ധിച്ചു മാരത്തോൺ മത്സരം സഘടിപ്പിച്ചു . മുരിയാട് വേഴക്കാട്ടുകര സെന്റർ മുതൽ പഞ്ചായത്ത് ഓഫീസ് പരിസരം വരെ യാണ് മത്സരം നടത്തിയത് .മുരിയാട് വേഴക്കാട്ടുകര സെന്ററിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു ,വൈസ് പ്രസിഡന്റ് സുമിത പ്രസാദ് അദ്ധ്യക്ഷത വഹിച്ചു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുനിത മുരളി സ്വാഗതം പറഞ്ഞു . . വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിഖിത അനൂപ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എ എം ജോൺസൺ , സമിതി അംഗങ്ങളായ ടി കെ ശശി , സുരേഷ് ബാബു , അജീഷ് കുഞ്ഞൻ , ജസ്റ്റിൻ ജോർജ് , എ എസ് സുനിൽ കുമാർ , ബിന്ദു ടീച്ചർ , ഷീജ മോഹനൻ , ജ്യോതി സരിൻ, ബ്ലോക്ക് മെമ്പർ കെ യു വിജയൻ എന്നിവർ ആശംസകൾ നേർന്നു . അസ്സിസ്റ്റന്റ് സെക്രട്ടറി മനോജ് മുകുന്ദൻ നന്ദി പറഞ്ഞു . വിവിധ ക്ലബ് ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു .