ദേശീയ സന്നദ്ധ രക്തദാന ദിനം

ദേശീയ സന്നദ്ധ രക്തദാന ദിനം
മുരിയാട് ഗ്രാമ പഞ്ചായത്ത് ദേശീയ സന്നദ്ധ രക്തദാന ദിനാചരണവും ഗ്രാമ സഭയും സംഘടിപ്പിച്ചു . പ്രസിഡന്റ് സരള വിക്രമൻ ഉദ് ഘാടനം ചെയ്തു ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മുരളി അദ്ധ്യക്ഷത  വഹിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി  ചെയർപേഴ്സൺ  ശ്രീ ജോൺസൺ, ഭരണ സമിതി അംഗങ്ങളായ  ഷൈജു വി ആർ , അജീഷ് കുഞ്ഞൻ , സുരേഷ് ബാബു കെ കെ ,ഷീജ മോഹനൻ ,ബിന്ദു  ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി ശാലിനി  നന്ദി അറിയിച്ചു . അസ്സിസ്റ്റന്റ് സെക്രട്ടറി മനോജ് മുകുന്ദൻ ,  വിബ്‌ജി റാംജി എ ഇ അഞ്ചു , ഓവർസിയർ ഡെൽവിൻ ,സന്ധ്യ , സുജിത , ഹരിത കർമ്മ സേന കോ ഓർഡിനേറ്റർ ശിഖാമണി , ഹെൽത്ത് ഇൻസ്‌പെക്ടർ ദിൽജി , പഞ്ചായത്ത് ജീവനക്കാർ , ഹരിത കർമ്മ സേന അംഗങ്ങളും തൊഴിലുറപ്പ് അംഗങ്ങളും , നാട്ടുകാരും സന്നദ്ധ സേന അംഗങ്ങളും  പങ്കെടുത്തു .

National Voluntary Blood Donation Day