സ്വച്ഛത ഹി സേവാ
ശുചീകരണ യജ്ഞവും നവീകരിച്ച ടേക്ക് എ ബ്രേക്ക് ഉദ്ഘടനവും സംഘടിപ്പിച്ചു .
സ്വച്ഛത ഹി സേവാ ആചാരണത്തോടനുബന്ധിച്ചും ലോക ടൂറിസം ദിനത്തോടനുബന്ധിച്ചും മുരിയാട് ഗ്രാമ പഞ്ചായത്ത് ടൂറിസം ഡെസ്റ്റിനേഷൻ ആയ പൊതുമ്പുചിറ ചിറയോരത്ത് ശുചീകരണ യജ്ഞവും നവീകരിച്ച ടേക്ക് എ ബ്രേക്ക് ഉദ്ഘടനവും സംഘടിപ്പിച്ചു . പൊതുമ്പുചിറ ചിറയോരത്ത് നടന്ന ചടങ്ങിൽ മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ഉദ് ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് സുമിത പ്രസാദ് അദ്ധ്യക്ഷത വഹിച്ചു . ആയിരത്തോളം ചിരാതുകളിൽ ദീപം തെളിയിച്ച് ഭരണ സമിതി അംഗങ്ങളും ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് കുട്ടികളും ഹരിത കർമ്മ സേന അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും പഞ്ചായത്ത് ജീവനക്കാരും ചടങ്ങിൽ പങ്കാളികളായി . നാടോടി നൃത്തം സിനിമാറ്റിക് ഡാൻസും മറ്റു കലാപരിപാടികളും ചടങ്ങുകൾ വർണാഭമാക്കി .