തൂഫാൻ 2.0 തദേശം
മുരിയാട് ഗ്രാമപഞ്ചായത്തിൽ 'ഓപ്പറേഷൻ തൂഫാൻ 2.0 തദ്ദേശം ' പദ്ധതി ഉദ്ഘാടനം ചെയ്തു .
കേരള സർക്കാരിന്റെ തൂഫാൻ ദ നാർകോ ഹണ്ട് പദ്ധതിയുടെ രണ്ടാം ഘട്ടമായ തൂഫാൻ 2.0 തദ്ദേശം ആളൂർ പോലീസ് സ്റ്റേഷനുമായി സഹകരിച്ചു മുരിയാട് ഗ്രാമ പഞ്ചായത്തിൽ ഉദ് ഘാടനം ചെയ്തു . പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ തൂഫാൻ പതാക ഉയത്തി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ തൂഫാൻ വാരിയർ അംഗങ്ങളും ഭരണസമിതി അംഗങ്ങളും ജീവനക്കാരും കുടുംബശ്രീ എ ഡി എസ് സി ഡി എസ് അംഗങ്ങളും ഹരിത കർമ്മ സേന അംഗങ്ങളും പോലീസ് പ്രതിനിധികളും പങ്കെടുത്തു .
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നികിത അനൂപ് അദ്ധ്യക്ഷത വഹിച്ചു , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ഉദ് ഘാടനം ചെയ്തു തുടർന്ന് തൂഫാൻ പ്രതിജ്ഞ ഏറ്റുചൊല്ലി. ആളൂർ പോലീസ് സബ് ഇൻസ്പെക്ടർ ജെയിംസ് പദ്ധതി വിശദീകരണവും തൂഫാൻ സന്ദേശ ബോധവൽക്കരണ ക്ലാസും നയിച്ചു . തൂഫാൻ വാരിയർ മാരെ അനുമോദിച്ചതോടൊപ്പം ബാഡ്ജ് വിതരണവും ചെയ്തു . ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ എ എം ജോൺസൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മുരളി , കുടുംബശ്രീ ചെയർപേഴ്സൺ മിനി സത്യൻ , ഭരണ സമിതി അംഗങ്ങളായ എ എസ് സുനിൽ കുമാർ , തോമസ് തൊകലത്ത് , ഷൈജു വി ആർ , അജീഷ് കുഞ്ഞൻ , ജസ്റ്റിൻ ജോർജ് , ബിന്ദു ടീച്ചർ , സുരേഷ് ബാബു , ഷാ രി വീനസ് , അഞ്ജലി ഷാബു , ജ്യോതി സരിൻ , ടി കെ ശശി , ഷീജ മോഹനൻ അസിസ്റ്റന്റ് സെക്രട്ടറി മനോജ് മുകുന്ദൻ തുടങ്ങിയർ ആശംസകൾ നേർന്നു സംസാരിച്ചു . സെക്രട്ടറി ശാലിനി നന്ദി അറിയിച്ചു .സമ്മേളന വേദിയിൽ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തത്സമയ ലൈവ് വീഡിയോ പ്രദർശനവും ഒരുക്കിയിരുന്നു.