ഹരിത കർമ്മ സേനക്ക് പുതിയ വാഹനം
ഹരിത കർമ്മ സേനക്ക് പുതിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
മുരിയാട് ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേനക്ക് പുതിയ വാഹനം ഇരിഞ്ഞാലക്കുട എം എൽ എ അഡ്വ തോമസ് ഉണ്ണിയാടൻ ഫ്ലാഗ് ഓഫ് ചെയ്തു നിരത്തിലിറക്കി . പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ മുരിയാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമിത പ്രസാദ് അദ്ധ്യക്ഷത വഹിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മുരളി സ്വാഗതം ആശംസിച്ചു , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നികിത അനൂപ് , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ എ എം ജോൺസൻ , ഭരണസമിതി അംഗം തോമസ് തത്തംപിള്ളി എന്നിവർ ആശംസകൾ നേർന്നു . സെക്രട്ടറി ശാലിനി എം നന്ദി അറിയിച്ചു . ഭരണ സമിതി അംഗങ്ങളായ എ എസ് സുനിൽ കുമാർ , ഷൈജു വി ആർ , അജീഷ് കുഞ്ഞൻ ,ഷാ രി വീനസ്, അഞ്ജലി ഷാബു , ജ്യോതി സരിൻ , ടി കെ ശശി എന്നിവരും ഹരിത കർമ്മ സേന അംഗങ്ങളും ജീവനക്കാരും നാട്ടുകാരും പങ്കെടുത്തു .